തൃക്കാക്കരയിൽ തെരുവ് നായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്.
തൃക്കാക്കരയിൽ തെരുവ് നായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പ്രഭാത നടത്തതിനിടെയാണ് ഇവരെ തെരുവു നായ ആക്രമിച്ചത്. തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡ്, കുസാറ്റ് പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലും ചികിത്സ തേടി.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചിരുന്നു. സ്‌കൂളിൽനിന്നും വരുന്ന വഴിയാണ് ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടിൽ ശശികുമാറിന്റെ മകൾ അശ്വതിയെയാണ് തെരുവുനായ കടിച്ചത്.