ഇടുക്കി മറയൂരിൽ യുവാവിനെ കമ്പി വായിൽ കുത്തിക്കയറ്റി കൊന്നു.
തൊടുപുഴ: ഇടുക്കി മറയൂരിൽ യുവാവിനെ കമ്പി വായിൽ കുത്തിക്കയറ്റി കൊന്നു. മറയൂർ പെരിയകുടിയിൽ രമേശ് (27) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധു സുരേഷ് ഒളിവിൽ.
വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് രമേശിനെ കമ്പികൊണ്ട് തലയ്ക്കടിച്ചശേഷം വായിൽ കുത്തിക്കയറ്റുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.