ഗോവിന്ദപുരം ശ്രീ പാത്ഥസാരഥി ക്ഷേത്രത്തിൽ കവര്‍ച്ച.
കോഴിക്കോട്: ഗോവിന്ദപുരം ശ്രീ പാത്ഥസാരഥി ക്ഷേത്രത്തിൽ കവര്‍ച്ച. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. 6 ഭണ്ഡാരങ്ങൾ പൊളിച്ചു. കുത്തിത്തുറന്നതിൽ അഞ്ചെണ്ണം ശ്രീകോവിലിനുള്ളിലെ ഭണ്ഡാരവും ഒരെണ്ണം പുറത്തുള്ളതുമാണ്. 35,000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രഥമിക വിവരം. പുലർച്ചെ മൂന്നേമുക്കാലോടെയാണ് കള്ളൻ കയറിയത്. ഹെൽമറ്റിട്ട് മുണ്ടുമടക്കിക്കുത്തി കള്ളൻ മോഷണം നടത്തിയത്.
മോഷണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലുള്ള നടപ്പന്തൽ നിർമാണം നടന്നുവരികയാണ്. അവിടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പൂജ നടന്നിരുന്നു. ധാരാളം വിശ്വാസികളിൽ ഈ ദിവസങ്ങളിൽ ക്ഷേത്രത്തില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ കാണിക്കയായി നല്ലൊരു തുക ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.