മൂന്നാർ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി.
മൂന്നാർ; മൂന്നാർ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പൊലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി മാങ്ങാപ്പാറ ഭാഗത്തേക്ക് നീങ്ങിയതായി പൊലീസ് അറിയിച്ചു. വനംവകുപ്പ് സംഘം മേഖലയിൽ പരിശോധന നടത്തും. ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത് നാട്ടുകാരിൽ പരിഭ്രാന്ത്രി പരത്തുകയാണ്. മുൻപ് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്.