യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്നനിലയിൽ.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്നനിലയിൽ. രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 82 രൂപ 33 പൈസയായി. വ്യാഴാഴ്ച, 55 പൈസ ഇടിഞ്ഞ് 82.17 എന്ന റെക്കോർഡ് താഴ്ചയിലെത്തിയിരുന്നു.
വർധിച്ചുവരുന്ന എണ്ണ വിലയും കയറ്റുമതിയിലെ മാന്ദ്യവുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഈ വർഷം രൂപയുടെ മൂല്യം 10 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.