കെ റെയിൽ സമരസമിതിക്കാർക്ക് എതിരേയുള്ള കേസുകൾ പിൻവലിക്കണം : കേരളാ കോൺഗ്രസ് ജേക്കബ്
കേസുകൾ പിൻവലിക്കണം : കേരളാ കോൺഗ്രസ് ജേക്കബ്
കോട്ടയം: കെ റെയിൽ സമരസമിതിക്കാർക്ക് എതിരേ അന്യായമായെടുത്ത കേസുകൾ പിൻവലിക്കുക സർവ്വേ തുടരുവാനുള്ള തീരുമാനം ഉപേക്ഷിക്കുക
വിലക്കയറ്റം തടയുക അഴിമതി അവസാനിപ്പിക്കുക
തെരുവ് നായശല്യം അവസാനിപ്പിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
കേരളാ കോൺഗ്രസ് ജേക്കബ്
കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി.
ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എസ് ജെയിംസ് ധർണ്ണ ഉത്ഘാടനം ചെയ്തു
വർക്കിംഗ് പ്രസിഡന്റ് ജയിംസ് പതിയിൽ മുഖ്യപ്രഭാഷണം നടത്തി
പാർട്ടി നേതാക്കളായ കെ പി ജോസഫ്, അഡ്വ.കെ.എം ജോർജ്ജ്, അനിതാ സണ്ണി, പ്രമോദ് കടന്തേരി, കൊച്ചുമോൻ പറങ്ങോട്, ആർ അശോക്, ബി.എ ഷാനവാസ്, ജോ മാത്യു, പീറ്റർ കളമ്പുകാട്ട്, ബിജു താനത്ത്, റോയി മൂലേക്കരി, ജയിംസ് കാലാ വടക്കൻ, ജോർജ്ജ്കുട്ടി വി.എസ്, അഡ്വ.അനൂപ് കങ്ങഴ തുടങ്ങിയവർ പ്രസംഗിച്ചു.