ഉത്തരാഖണ്ഡിലെ ദ്രൗപതി കാ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.

Spread the love

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ദ്രൗപതി കാ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 19 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററില്‍ മൃതദേഹങ്ങള്‍ മാറ്റ്‌ലി ഹെലിപാഡിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. 30 രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.
നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗില്‍ നിന്നുള്ള പര്‍വതാരോഹക സംഘമാണ് ഹിമപാതത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച ദ്രൗപതി കാ ദണ്ഡ കക കൊടുമുടി കീഴടക്കിയ ശേഷം സംഘം മടങ്ങുന്നതിനിടെയാണ് 17,000 അടി ഉയരത്തില്‍ ഹിമപാതമുണ്ടായത്. മഴയും മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് ഉത്തരകാശി ജില്ലാ ഭരണകൂടം ട്രക്കിംഗും പര്‍വതാരോഹണവും മൂന്ന് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *