പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവന് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളില്‍ കേന്ദ്രം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദ്ദേശത്തെ സിപിഐഎം എതിര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശങ്ങള്‍ക്ക് മുകളിലുള്ള കൈകടത്തലാണ് ഈ നിര്‍ദ്ദേശമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗിക സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദ്ദേശത്തില്‍ കോണ്‍ഗ്രസ്, ആര് ജെ ഡി, ഡി എം കെ, തുടങ്ങിയപാര്‍ട്ടികളും എതിര്‍പറിയിച്ചു. പ്രവാസി വോട്ടവകാശം, ഓണ്‍ലൈന്‍ വോട്ടിംഗ്, എക്സിറ്റ് അഭിപ്രായ സര്‍വേ എന്നിവയെ നിയന്ത്രിക്കുന്ന നിയമഭേദഗതികള്‍ തുടങ്ങിയ 80 ഓളം പരിഷ്ക്കരണ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുമ്പില്‍ ഉള്ളത്.
ജനപ്രാധിനിധ്യ നിയമത്തിലെ ഭേദഗതിയില്‍ ഉള്‍പ്പെടെ യുള്ള കാര്യങ്ങളില്‍ ഇതിനകം തന്നെ നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.