വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ്സ് ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാവ്.
പാലക്കാട്: തൃശ്ശൂര്‍ ദേശീയ പാതയില്‍ വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ്സ് ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാവ്. വേളാങ്കണ്ണിയാത്ര കഴിഞ്ഞ് ബസ്സ് എത്തിയത്. വിയര്‍ത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ ശ്രദ്ധിച്ച് പോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു.
സ്പീഡ് കുറച്ചു പോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടെന്ന് ബസ്സ് ഡ്രൈവര്‍ പറഞ്ഞിരുന്നു. വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്. ഇന്നലെ അര്‍ധരാത്രിയാണ് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ്സ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിറകില്‍ ഇടിച്ച് വന്‍ അപകടം ഉണ്ടായത്.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പുറകില്‍ ഇടിയ്ക്കുകയായിരുന്നു.