കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് പിടികൂടി. നാവിക സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്.

Spread the love

കൊച്ചിയില്‍ വന്‍ ലഹരിവേട്ട. ഇറാനിയന്‍ കപ്പലില്‍ നിന്നും 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലിലാണ് ലഹരിമരുന്ന് പിടികൂടിയത്. നാവിക സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്.200 കിലോ ഹെറോയിനാണ് പിടികൂടിയത്. ഇവ കൊച്ചിയിലെത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം ഇറാന്‍, പാകിസ്താന്‍ പൗരന്മാരാണെന്നാണ് വിവരം. നാവികസേന കേസ് കോസ്റ്റല്‍ പൊലീസിന് കൈമാറും. ഇറാനില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരിമരുന്ന്പാകിസ്താനിലേക്ക് എത്തിക്കുന്ന വന്‍കിട നീക്കമാണ് നാവികസേന പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *