ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികൾ മരിച്ചു.
കുന്നമംഗലം എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികൾ മരിച്ചു. എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യനാണ് അജയകുമാർ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് അജയകുമാർ.
13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം.