ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകത്തിൽ നാലാം പ്രതി വരുൺ കുമാർ അറസ്റ്റിൽ.
ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകത്തിൽ നാലാം പ്രതി വരുൺ കുമാർ അറസ്റ്റിൽ. കോയമ്പത്തൂർ വച്ചാണ് രണ്ടാം പ്രതിയും മൂന്നാം പ്രതിയും അറസ്റ്റിലായത്.
കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. കൊലപാതകം നടത്താൻ വേണ്ടിയാണ് പ്രതി ചങ്ങനാശ്ശേരിയിൽ വാടക വീടെടുത്തത്. മുത്തുകുമാർ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തി. സെപ്റ്റബർ 26-ാം തിയതി വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.