ശ്രീദേവിയുടെ മനോഹരമായ സാരികള്‍ ലേലം ചെയ്യുന്നു
ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ഇംഗ്ലിഷ് വിംഗ്ലിഷില്‍ നടി ശ്രീദേവി അണിഞ്ഞ സാരികള്‍ ലേലം ചെയ്യുന്നു. സിനിമയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലേലം. ലേലത്തുക പെണ്‍കുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്കാണ് നല്‍കുക.
‘ഇത്രയും വര്‍ഷമായി ശശി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവിയുടെ സാരികള്‍ ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. ഈ സാരികളാണ് ലേലത്തിന് വയ്ക്കുന്നത്. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് അന്ധേരിയില്‍ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങും ഉണ്ടാകും’ സംവിധായിക ഗൗരി ഷിന്‍ഡെ പറഞ്ഞു.
ചിത്രത്തില്‍ ശ്രീദേവിയുടെ കഥാപാത്രം ധരിച്ചിരുന്ന മനോഹര സാരികള്‍ ഒരുക്കിയത് പ്രശസ്ത ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജിയാണ്.
15 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയ സിനിമയായിരുന്നു ഇംഗ്ലിഷ് വിംഗ്ലിഷ്. ഒക്ടോബര്‍ 5, 2012 ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. പിന്നാലെ തമിഴ് ഫാന്റസി ആക്ഷന്‍അഡ്വഞ്ചര്‍ ചിത്രമായ പുലി, ഹിന്ദി ക്രൈം ത്രില്ലറായ മോം എന്നീ സിനിമകളിലും ശ്രീദേവി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി വിടവാങ്ങുന്നത്.