രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം.
രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. പരീക്ഷണാടിസ്ഥാനത്തില്‍ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി നഗരങ്ങളിലാണ് സേവനങ്ങള്‍ക്ക് തുടക്കമിടുന്നത് റിലയന്‍സ് അറിയിച്ചു.
ദസറയുടെ ശുഭ അവസരത്തില്‍ തങ്ങളുടെ 5ജി സേവനങ്ങളുടെ ബീറ്റ ട്രയല്‍ ആരംഭിക്കുമെന്നാണ് റിലയന്‍സ് ജിയോ വ്യക്തമാക്കിയത്. ഡിജിറ്റല്‍ സൊസൈറ്റിയായി ഇന്ത്യയുടെ പരിവര്‍ത്തനം വേഗത്തിലാക്കുക എന്നതാണ് 425 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ജിയോയുടെ ദൗത്യമെന്ന് കമ്പനി പറയുന്നു.
2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ നേരത്തെ അറിയിച്ചിരുന്നു. അടുത്ത തലമുറ കണക്റ്റിവിറ്റി സാങ്കേതിക വിദ്യയേക്കാള്‍ വളരെയേറെയാണ് 5 ജി സേവനങ്ങള്‍. 21ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകളുടെ മുഴുവന്‍ സാധ്യതകളും തുറന്നിടുന്ന അടിസ്ഥാന സാങ്കേതികവിദ്യയാണിതെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി പറഞ്ഞു