കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ സൈന്യം നാലു ഭീകരരെ വധിച്ചു.
കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ സൈന്യം നാലു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ ദ്രാച്ച് മേഖലയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചത്.
ദ്രാച്ചില്‍ മൂന്നുപേരെയാണ് വധിച്ചത്. ഇവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. ഹനാന് ബിന്‍ യാക്കൂബ്, ജാംഷെദ് എന്നിവരാണിവര്‍. പുല്‍വാമയില്‍ ഒക്ടോബര്‍ രണ്ടിന് പൊലീസ് ഉദ്യോഗസ്ഥന് ജാവേദ് ദര്, സെപ്റ്റംബര്‍ 24 ന് പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളി എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ടവരാണ് ഇവരെന്ന് എഡിജിപി വിജയ് കുമാര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഷോപ്പിയാനിലെ മൂലുവില്‍ ലഷ്കര്‍ ഇ തയ്ബ സംഘത്തില്‍പ്പെട്ട ഭീകരനെ സുരക്ഷാസേന വധിച്ചു. മൂലുവില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഷോപ്പിയാനില്‍ 12 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണ്. പ്രദേശം സൈന്യം വളഞ്ഞതായും എഡിജിപി വിജയ് കുമാര്‍ വ്യക്തമാക്കി.