കേരളത്തിലെ 873 പൊലീസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധമെന്ന് എന്‍ഐഎ.
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എന്‍ഐഎ. കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പിഎഫ്‌ഐ ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും എന്‍ഐഎ ഡിജിപിക്ക് കൈമാറി.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷം സംഘടനയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ച് എന്‍ഐഎ നടത്തിവരുന്ന വിവരശേഖരണത്തിന്റെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും പട്ടികപ്പെടുത്തിയത്. വ്യത്യസ്ത രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെയാണ് എന്‍ഐഎ വിവരശേഖരണം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനം പോപ്പുലര്‍ ഫ്രണ്ടിന് നിരവധി ഉദ്യോഗസ്ഥര്‍ വഴി കേരള പൊലീസില്‍ ഉണ്ടായിരുന്നെന്നാണ് എന്‍ഐഎ പറയുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനോട് അടുത്ത് ബന്ധമുള്ള 873 ഉദ്യോഗസ്ഥര്‍ സംഘടനയ്ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്‍കിയതെന്നത് സംബന്ധിച്ച ചില സൂചനകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടായി എന്‍ഐഎ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാണ് ഡിജിപിയോട് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.