ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം, പ്രതി പിടിയിൽ

Spread the love

ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം, പ്രതി പിടിയിൽ

ചങ്ങനാശേരി:ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ പ്രധാന പ്രതി അറസ്റ്റിൽ.ആലപ്പുഴ കലവൂരിൽ നിന്നാണ് പ്രതി മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്.ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയിൽ ബിന്ദു മോൻ്റെ മൃതദേഹമാണ് ഇന്നലെ ചങ്ങനാശ്ശേരി എ സി കോളനിയിൽ പ്രതി മുത്തുകുമാർ വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ കോൺക്രീറ്റ് തറ പൊളിച്ചപ്പോൾ കണ്ടെത്തിയത്.

ബിന്ദു മോനെ കഴിഞ്ഞ സെപ്തംബർ 26 മുതലാണ് കാണാതായത്.ആലപ്പുഴ നോർത്ത് സി ഐ ആണ് പ്രതിയെ പിടിച്ചത്.

മുത്തുകുമാറിനെ ചങ്ങനാശ്ശേരി പോലീസിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *