വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു.
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. 1896.50 രൂപയാണ് ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില. 1863 ആയിരുന്നു പഴയ വില. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
സെപ്തംബറില്‍ വാണിജ്യ സിലിണ്ടര്‍ വില 94.50 രൂപ കുറച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിന് ഇടയില്‍ 400 രൂപയ്ക്കടുത്ത് വാണിജ്യ സിലിണ്ടര്‍ വിലയില്‍ കുറവുണ്ടായിട്ടുണ്ട്.