പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Spread the love

പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മത-സാമുദായിക സംഘടനകളും സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്ന് മത- സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റെ് ഏജന്‍സികള്‍ക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്. എല്ലാ മത സംഘടനകള്‍ക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടാണ്. ഇതിനൊപ്പം ജനങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *