പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അടുത്തിടെ, 5ഏ സ്‌പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെര്‍ട്‌സ് എയര്‍വേവ് ടെലികോം കമ്പനികള്‍ക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.
ഈ വര്‍ഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികള്‍ക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.ദീപാവലിയോടെ മെട്രോകളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കും.
തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തവര്‍ അവരുടെ സിമ്മുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയര്‍ടെല്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ആദ്യം തന്നെ ലേലത്തില്‍ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി അഡ്വാന്‍സായി തുകയടച്ച് എയര്‍ടെല്‍ രംഗത്തെത്തിയിരുന്നു. നല്‍കേണ്ട ആകെ തുകയില്‍ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ ടെലികോം വകുപ്പിന് നല്‍കിയിരിക്കുന്നത്.