വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന് സമീപം ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം.
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന് സമീപം ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. 25 ഓളം പേർക്ക് പരിക്ക്. ഡ്രൈവറുടെ നില ഗുരുതരം
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ 9 .30 യോട് കൂടിയാണ് ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. തൊടുപുഴയിൽ നിന്നും കുമളിയിലേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസും കുമളിയിൽ നിന്നും മുണ്ടക്കയത്തിന് പോയ ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടയിൽ ലോറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 25 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ടിപ്പർ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ മറ്റുള്ളവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രേവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാർ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.