പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ തുടര്‍നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൂട്ടി സീല്‍ വയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇന്നു തുടങ്ങും.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. നിരോധനം ലംഘിച്ചുകൊണ്ട് ഈ സംഘടനകള്‍ പ്രവര്‍ത്തനം തുടര്‍ന്നാല്‍ യുഎപിഎ ആക്റ്റ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും നിര്‍ദേശം നല്‍കികൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്.
സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് ഡിജിപി വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കും.
രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഘടനയെ നിരോധിക്കാക്കാന് കേന്ദ്രം തീരുമാനമെടുത്തത്. ഭീകര പ്രവര്‍ത്തനം നടത്തി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്കി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.