കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസര്‍ പ്രമോദ് കുമാര്‍ വിജിലന്‍സ് പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസര്‍ പ്രമോദ് കുമാര്‍ വിജിലന്‍സ് പിടിയില്‍. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്.
കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫീസര്‍ പ്രമോദ് കുമാറിനെ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പ്രമോദ് കുമാര്‍ കാക്കാസിറ്റി സ്വദേശിയില്‍ നിന്ന് 3000 രൂപാ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 500 രൂപ പരാതിക്കാരന് അന്ന് നല്കി. ബാക്കി 2500 കൊടുക്കുന്നതിന് മുന്‍പ് പരാതിക്കാരന് വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം എത്തുകയും പരാതിക്കാരന്റെ കൈവശം 2500 രൂപ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരന് വില്ലേജ് ഓഫിസറെ കണ്ട് പണം കൈമാറുന്നതിനിടയിലാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിനുള്ളില്‍ കയറി പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയില്‍ ഹാജരാക്കി.