കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : മത്സരിക്കാന്‍ ദിഗ് വിജയ് സിംഗും.

Spread the love

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ദിഗ് വിജയ് സിംഗും. ഇന്ന് നാമനിര്‍ദ്ദേശപത്രിക ഫോം വാങ്ങും. നാളെ പത്രിക സമര്‍പ്പിക്കാനാണ് നീക്കം.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ മത്സര രംഗത്തേക്ക് ചുവട് വച്ചിരിക്കുകയാണ് ദിഗ് വിജയ് സിംഗ്. ഭാരത് ജോഡോ യാത്രയില്‍ നിന്ന് ദിഗ് വിജയ് സിംഗ് ഇന്നലെ ഡല്‍ഹിയിലേക്ക് തിരിച്ചിരുന്നു.

അതേസമയം, രാജസ്ഥാനിലെ സംഭവ വികാസങ്ങളില്‍ അശോക് ഗെഹ്‌ലോട്ടിനോട് ഹൈക്കമാന്റിന് നീരസം തുടരുകയാണ്. ഇന്നലെ ഡല്‍ഹിയില്‍ എത്തിയ അശോക് ഗെഹ്‌ലോട് സോണിയ ഗാന്ധിയുമായി കൂടി കാഴ്ച നടത്തി.

102 എംഎല്‍എമാരുടെ നിലപാട് അശോക് സോണിയ ഗാന്ധിയെ അറിയിക്കുമെന്ന് രാജസ്ഥാന്‍ മന്ത്രി പ്രതാപ് സിങ് പറഞ്ഞു.

രാജസ്ഥാന്‍ പ്രതിസന്ധിയും, അധ്യക്ഷ തെരഞ്ഞെടുപ്പും സംബന്ധിച്ചാണ് സോണിയ ഗാന്ധിയുമായുള്ള എ കെ ആന്റണിയുടെ നിര്‍ണായ കൂടിക്കാഴ്ച . അസ്വസ്ഥതകള്‍ക്കെല്ലാം ശുഭപര്യവസന മാകുമെന്ന് കെസി വേണുഗോപാല്‍ ഇന്നലെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്താനുള്ള നീക്കം സച്ചിന്‍ പൈലറ്റ് സജീവമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ തുടരുന്ന സച്ചിന്‍ പൈലറ്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *