പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്
സിപിഐ സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്. സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധിയെന്നത് എതോ ഗൂഢസംഘത്തിന്റെ തീരമാനമാണെന്നും സിപിഐയില്‍ പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ദിവാകരന് പറഞ്ഞു.’പാര്‍ട്ടി സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ആക്രാന്തം ചില ആളുകള്‍ക്ക് ആയേ പറ്റൂ, മാറൂല്ല, എനിക്ക് വിജയസാധ്യതയുണ്ട് അതൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് മനസിലാകുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ ഒരു ചിന്തയും ഒരു വര്‍ത്തമാനവും അനുവദിക്കാന്‍ പാടുള്ളതല്ല. പാര്‍ട്ടി സമ്മേളനമല്ലേ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഏത് തീരുമാനവും ശിരസാവഹിക്കുമെന്നല്ലേ പറയേണ്ടത്’ – വാര്‍ത്താ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ സി ദിവകാരന് പറഞ്ഞു.
‘പാര്‍ലമെന്റ് ഇലക്ഷനില്‍ ഇവിടെ ഒരു ക്രൈസിസ് വന്നത് എല്ലാവര്ക്കും അറിയാം. മഹാഭൂരിപക്ഷം പേരും എതിരായിരുന്നു. അന്ന് പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പമാണ് ഞാന്‍ നിന്നത്. ഇവിടെ പാര്‍ട്ടി തീരുമാനമല്ല. ഗൈഡ് ലൈനാണ് നടക്കുന്നത്. സമ്മേളനത്തില്‍ ആര്‍ക്കും മത്സരിക്കാം. ജയിക്കാന്‍ കഴിയുന്നവര്‍ക്ക് അതിന് കഴിയും. സമ്മേളനത്തിലെ കമ്മറ്റി തെരഞ്ഞെടുപ്പില്‍ 50 ശതമാനം നാല്‍പ്പത്തിയഞ്ചിനും അറുപത്തിയഞ്ചിനും ഇടയിലുള്ളവരാവണ. 15 ശതമാനം സ്ത്രീകളാവണം. പട്ടികജാതി പട്ടികവര്‍ഗത്തിന് പ്രത്യേകപരിഗണന വേണം, യുവാക്കള്‍ക്ക് വേണം. ഇതിന്റെ പുറത്ത് 75 വയസ് കഴിഞ്ഞവര്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല’- സി ദിവാകരന് പറഞ്ഞു.