ഒക്ടോബര്‍ 11 ന് ലാവ്ലിന് കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും
ന്യൂഡൽഹി:ഒക്ടോബര്‍ 11 ന് ലാവ്ലിന് കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്.മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ മൂന്നു പേര് വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതിയിലെത്തിയിട്ടുള്ളത്
നിലവിലെ പ്രതികള്‍ നല്കിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം സുധീരന്റെ അപേക്ഷയും ഉള്‍പ്പെടെ ആകെ അഞ്ചു ഹര്‍ജികളാണ് സുപ്രിംകോടതി പരിഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പിണറായി വിജയന് ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്.