ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം, പ്രമേഹ രോഗികള്‍ക്ക് അത്യുത്തമം, അര്‍ബുദ സാദ്ധ്യത ഇത് പരമാവധി കുറയ്ക്കും.
ദുരിയാന്‍ എന്ന പഴവർഗ്ഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം, പഴങ്ങളുടെ രാജാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ ഒത്തിരിയുള്ള ഒരു പഴവര്‍ഗമാണ് ദുരിയാന്‍. സ്വദേശിയല്ല വിദേശിയാണ് കക്ഷി. പക്ഷേ, ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പലയിടത്തും കൃഷിചെയ്യുന്നുണ്ട്.
ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നമ്മുടെ ആഞ്ഞിലിച്ചക്കയാണോ എന്ന് തോന്നിപ്പോകും. അതുപോലെ നീണ്ട മുളളുകളുടെ ആവരണം ഇവയ്ക്കുണ്ട്. ‘ദുരി’ എന്ന മലയന്‍ പദത്തിന്റെ അര്‍ത്ഥം മുള്ള് എന്നാണ്. മുള്ളുനിറഞ്ഞ പഴം പുറംതോടുള്ളതുകൊണ്ടാണ് ദുരിയാന്‍ പഴം എന്ന പേരുവന്നത്.
മലേഷ്യയിലും ഇന്‍ഡോനേഷ്യയിലുമായാണ് ജനനം. ഒരു പഴത്തിന് ഏതാണ്ട് മൂന്നുകിലോയോളം ഭാരമുണ്ടാവും. പഴത്തിന്റെ തോടുപൊളിച്ചാല്‍ അനന്യസാധാരണമായ രൂക്ഷ ഗന്ധം ഉണ്ടാവും. ചിലര്‍ക്ക് ഇത് ഇഷ്ടമാണെങ്കില്‍ മറ്റുചിലര്‍ക്ക് അസഹനീയമാണ്. പക്ഷേ രുചി എല്ലാവരെയും ഞെട്ടിപ്പിക്കും. ഒരിക്കലെങ്കിലും ഈ പഴത്തിന്റെ സ്വാദ് അറിഞ്ഞവര്‍ ജീവിതത്തിലൊരിക്കലും അത് മറക്കില്ല. വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലും നന്നായി വളരും. നന്നായി പരിചരിച്ചാല്‍ ഒരുമരത്തില്‍ നിന്ന് ഒരുതവണ നാനൂറിലധികം പഴങ്ങള്‍ കിട്ടും. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണാണെങ്കില്‍ വിളവും അതിനനുസരിച്ച് കൂടും.
വിത്തുകള്‍ വളരെ എളുപ്പത്തില്‍ മുളപ്പിച്ചെടുക്കാമെങ്കിലും കൃഷിക്ക് തൈകള്‍ ഉണ്ടാക്കാന്‍ ഈ രീതി നന്നല്ല. കായ്ക്കാന്‍ കാലതാമസം നേരിടും എന്നതും മാതൃസസ്യത്തിന്റെ ഗുണങ്ങള്‍ ഉണ്ടാവില്ല എന്നതുമാണ് കാരണം. അതിനാല്‍ ഒട്ടുതൈകളാണ് കൃഷിക്ക് നല്‍കിയത്. കൃഷിചെയ്യാനുള്ള സ്ഥലം വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ആവശ്യമുളള വലിപ്പത്തില്‍ കുഴികളെടുക്കുക. ഈ കുഴികള്‍ മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് മൂടുക. ഇതില്‍ പിള്ളക്കുഴികളെടുത്താണ് തൈകള്‍ നടേണ്ടത്. മികച്ച പരിചരണം നല്‍കുകയാണെങ്കില്‍ നാലോ അഞ്ചോ വര്‍ഷം കഴിയുമ്ബോള്‍ കായ്ച്ചുതുടങ്ങും. മരങ്ങള്‍ ഒരുപാട് ഉയരത്തില്‍ വളരാന്‍ അനുവദിക്കാതെ പ്രൂണ്‍ചെയ്യാന്‍ ശ്രദ്ധിക്കണം. എണ്‍പതുമുതല്‍ 150 വര്‍ഷം വരെയാണ് ഒരുമരത്തിന്റെ ആയുസ്. ഇത്രയും നാള്‍ മികച്ച രീതിയില്‍ വിളവും നല്‍കും.
ഒഴു പഴത്തില്‍ പത്തുമുതല്‍ നാല്‍പ്പതുവരെ ചുളകള്‍ ഉണ്ടാവും. പഴങ്ങള്‍ ) മരത്തില്‍ നിന്നുതന്നെ വിളഞ്ഞുപഴുക്കുന്നതാണ് ഏറെ നന്ന്. മരത്തില്‍ നിന്ന് പറിച്ചെടുത്താലും അഞ്ചുദിവസത്തോളം കേടുകൂടാതിരിക്കും. വിളവെടുപ്പ് നടത്തിയാലുടന്‍ വീണ്ടും വളപ്രയോഗം നടത്തണം. അടുത്തവണ കൂടുതല്‍ വിളവുകിട്ടാന്‍ ഇത് ഉപകരിക്കും. എല്ലുപൊടിയും ചാണക്കപ്പൊടിയുമാണ് മികച്ച വളം. രാസവളങ്ങള്‍ കഴിവതും ഒഴിവാക്കുക.
ഐസ്‌ക്രീം, ബിസ്‌കറ്റ്, കേക്ക്, മില്‍ക്ക് ഷേക്ക് തുടങ്ങിയവ തയ്യാറാക്കാനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഏത് സീസണിലും ആവശ്യക്കാരുള്ളതിനാല്‍ മികച്ച വില എപ്പോഴും ഉറപ്പ്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ കണ്‍കണ്ട ഔഷധമാണ് ദുരിയാന്‍. കഫക്കെട്ട് ഒഴിവാക്കാനും പേശികളുടെ പുനര്‍ നിര്‍മ്മാണത്തിനും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ക്ഷീണം അകറ്റാന്‍ കഴിവുള്ള ദുരിയാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു. 100 ശതമാനവും കൊളസ്ട്രോള്‍ വിമുക്തമാണ്. ധാരാളം അന്നജമുള്ളതിനാല്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നു. നാരുകളും ധാരാളമുണ്ട്. വന്‍കുടലിലെ അര്‍ബുദസാദ്ധ്യത ഇത് പരമാവധി കുറയ്ക്കും.
- ശരീരത്തിലെ സീറോടോണിന്‍ നില ഉയര്‍ത്തുന്നതു വഴി ശാരീരിക സ്വാസ്ഥ്യം നല്‍കുന്നു. ക്ഷീണം അകറ്റുന്നു. സ്‌ന്തോഷം പ്രദാനം ചെയ്യുന്നു.
- പേശീ നിര്‍മാണത്തിനും വിവിധ അവയവങ്ങളുടെ സുഖകരമായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.
- വാര്‍ധക്യസഹജമായ അവസ്ഥകള്‍ കുറയ്ക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു
- ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച് കഫക്കെട്ട് അകറ്റുന്നു
- രക്തശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു
- മൃദുമാംസം ധാരാളം ഉള്ളതിനാല്‍ പേശീനിര്‍മാണത്തിന് സഹായിക്കുന്നു
- ധാരാളം മാംഗനീസ് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായകമാകുന്നു
മധുരപലഹാരങ്ങള്‍, കാന്‍ഡി, ബിസ്‌കറ്റ്, ഐസ്‌ക്രീം, മില്‍ക് ഷേക്ക് എന്നിവ തയ്യാറാക്കാന്‍ ദുരിയാന്‍ പഴം ഉത്തമമാണ്.