കണ്ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട.

Spread the love

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കോടിയുടെ ലഹരി മരുന്നാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെട്ടു. രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎ യാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർ പി എഫും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്ക്മരുന്ന്  പിടിച്ചത്.

അതിനിടെ, വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഇവരില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തു.

സംഘം സഞ്ചരിച്ച കാറില്‍ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘമാണിവരെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. അതേ സമയം വയനാട്ടില്‍ പലയിടത്തും ലഹരി സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങാനാണ് തീരുമാനം.

ലഹരി എത്തിക്കുന്നവരെയും വില്‍പ്പന നടത്തുന്നവരെയും നിരീക്ഷിച്ച് അവസരോചിതമായി അധികാരികളെ അറിയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നാട്ടുകാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തും മറ്റും സ്ഥിരമായി വന്നു.

 

Leave a Reply

Your email address will not be published. Required fields are marked *