സൈക്കിൾ പാർട്ട് സ്വർണം കൊണ്ട് നിർമിച്ച് കള്ളക്കടത്തിന് ശ്രമം.
മലപ്പുറം: സൈക്കിൾ പാർട്ട് സ്വർണം കൊണ്ട് നിർമിച്ച് കള്ളക്കടത്തിന് ശ്രമം. കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുൽ ഷരീഫ് (25)ആണ് പിടിയിലായത്. 1037 ഗ്രാം സ്വർണമാണ് കരിപ്പൂരിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. സീറ്റിനടിയിലെ ലോഹ ഭാഗം സ്വർണം കൊണ്ട് നിർമ്മിച്ചാണ് കള്ളക്കടത്തിന് ശ്രമിച്ചത്. കസ്റ്റംസിന്റെ വിശദപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.