സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ’; ശിപാർശയുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്

Spread the love

സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ’; ശിപാർശയുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ സമയമാറ്റത്തിനുള്ള ശിപാർശയുമായി രണ്ടാം ഖാദർ കമ്മിറ്റി റിപ്പോർട്ട്. പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത്. അതിരാവിലെ മുതൽ ഉച്ചവരെ കുട്ടികൾ മാനസികമായി ഉയർന്നിരിക്കുന്നതിനാലാണ് ഈ സമയം നിർദേശിച്ചിരിക്കുന്നത്. ഒരു മണിക്ക് ശേഷമുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കും കായിക പരിശീലനങ്ങൾക്കുമായി മാറ്റിവെക്കണമെന്നുമാണ് നിർദേശം. അതേസമയം, അധ്യാപക പരിശീലനത്തിനായി അഞ്ചുവർഷ കോഴ്‌സ് രൂപീകരിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയതു. ഇന്നാണ് രണ്ടാം ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. നിലവിലുള്ള സ്‌കൂൾ സിലബസ് പരിഷ്‌കരിക്കണമെന്നും കുട്ടികൾക്ക് കൂടുതൽ അനുഭവവും പരിശീലനവും ലഭിക്കുന്ന തരത്തിലാകണമെന്നും പറഞ്ഞു.അതിനിടെ, സ്‌കൂൾ സമയം മാറ്റുന്നതിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് ശിപാർശകളിൽ വിശദ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ സമയം രാവിലെ മുതൽ ഉച്ചവരെ ആക്കി ക്രമീകരിചിട്ടുള്ള സ്‌കൂളുകൾ നല്ല നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും പ്രായോഗികമായ ശിപാർശകൾ രണ്ടു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *