മാലി ദീപില്‍ അവധിയാഘോഷിച്ച് അമല പോള്‍.ചിത്രങ്ങള്‍ ഏറ്റെടുത്ത്ആരാധകര്
തമിഴിലും മലയാളത്തിലും, തെലുങ്കിലും മുന്‍നിരയില്‍ നില്ക്കുന്ന നടിയാണ് അമല പോള്‍. പതിനേഴാം വയസ്സില്‍ സിനിമയിലെത്തിയ താരം സൈബറിടത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളായി ആരാധകരുമായി നിരന്തരം പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ മാലി ദീപില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.
ബീച്ച് ആണ് എന്റെ തെറാപ്പിസ്റ്റ് എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അമലയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
വാണിജ്യ സിനിമകള്‍ക്ക് മാത്രമാണ് ടോളിവുഡ് പ്രാധാന്യം നല്‍കുന്നതെന്ന് അമല അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഇത്തരം സിനിമകളില്‍ നായികാ കഥാപാത്രത്തിന് റൊമാന്റിക് രംഗങ്ങളും ഗാനരംഗങ്ങളും മാത്രമാണ് ലഭിക്കാറുള്ളത്. സിനിമയുടെ കഥയ്ക്ക് ആവശ്യമായ ഒരു സംഭാവനയും നല്കാന് നായികാ കഥാപാത്രങ്ങള്‍ക്ക് സാധിക്കാറില്ലെന്നും അമല പോള്‍ വ്യക്തമാക്കി.
‘ഞാന്‍ തെലുങ്ക് ഇന്ഡസ്ട്രിയിലേക്ക് പോയപ്പോള്‍, കുടുംബങ്ങളുടെ സ്വാധീനമുണ്ടെന്ന് എനിക്ക് മനസിലായി. അവിടെ, ഈ കുടുംബങ്ങളും അവരുടെ ആരാധകരുമാണ് ആധിപത്യം പുലര്‍ത്തുന്നത്. അവര്‍ ആ ഘട്ടത്തില്‍ നിര്‍മ്മിച്ച സിനിമകള്‍ വളരെ വലുതായിരുന്നു. തെലുങ്ക് സിനിമയില്‍ എപ്പോഴും രണ്ട് നടിമാര്‍ ഉണ്ടാവും’. അമല പറഞ്ഞു.
‘പ്രണയ രംഗങ്ങളും പാട്ടുകളും എല്ലാം വളരെ ഗ്ലാമറസാണ്. അവയെല്ലാം വാണിജ്യ സിനിമകളായിരുന്നു. ആ സമയത്ത് എനിക്ക് ആ ഇന്‍ഡസ്ട്രിയുമായി കൂടുതല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ ഞാന്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അവിടെ ചെയ്തത്’. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ അമല പോള്‍ പറഞ്ഞു.
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’ എന്ന ഏറ്റവും പുതിയ ചിത്രത്തിലേയ്ക്ക് ലഭിച്ച അവസരം നിരസിച്ചുവെന്ന് അമല പോള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. താന്‍ ഇടവേള എടുത്ത സമയത്താണ് അവസരം ലഭിച്ചതെന്നും അതിനാലാണ് നിരസിക്കേണ്ടി വന്നതെന്നും അമല പറഞ്ഞിരുന്നു.
ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന കഡവര്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ അവസാനമായി അഭിനയിച്ചത് . ടീച്ചര്‍ എന്ന തന്റെ വരാനിരിക്കുന്ന ചിത്രം അടുത്തിടെയാണ് താരം പ്രഖ്യാപിച്ചത്. ക്രിസ്റ്റഫര്‍, ആടുജീവിതം എന്നീ രണ്ട് മലയാള ചിത്രങ്ങള്‍ കൂടി അണിയറയിലുണ്ട്.