യു.കെയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം നാട്ടിലേക്ക് മുങ്ങി : ഇന്റർ പോൾ വാറണ്ട് കേസിലെ പ്രതി അറസ്റ്റിൽ
യു.കെയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം നാട്ടിലേക്ക് മുങ്ങി : ഇന്റർ പോൾ വാറണ്ട് കേസിലെ പ്രതി അറസ്റ്റിൽ
പാലാ : യു.കെയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം നാട്ടിലേക്ക് മുങ്ങിയ ഇന്റർ പോൾ വാറണ്ട് കേസിലെ പ്രതി അറസ്റ്റിൽ. യു.കെ.യിൽവച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം നാട്ടിലേക്ക് മുങ്ങിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ്മറ്റം നെല്ലന്‍ കുഴിയില്‍ വീട്ടില്‍ ജോസഫ് മകൻ ജോസി ജോസഫ് (55) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യു.കെ.യിൽ ജോലി ചെയ്തിരുന്ന സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ഇയാൾ നാട്ടിലേക്ക് കടന്നുകളയുകയും, നാട്ടിലെത്തി മറ്റൊരു പേരിൽ തൊടുപുഴയിൽ ഒരു വീട്ടിൽ ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയുമായിരുന്നു.
ഇന്റർ പോളിന്റെ ആവശ്യപ്രകാരം ഡൽഹി പട്യാല കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ജിത്ത് കെ. വിശ്വനാഥ്, എസ്.ഐ സനൽകുമാർ,സി.പി.ഓ മാരായ നിസാം, വരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ ഡൽഹി പട്യാല കോടതിയിൽ ഹാജരാക്കും.