കെഎസ്ആർടിസിയെ 4 സ്വതന്ത്ര സ്ഥാപനമായി വിഭജിക്കാൻ ഗതാഗത വകുപ്പ്.
തിരുവനന്തപുരം: കെഎസ്ആർടിസിയെ 4 സ്വതന്ത്ര സ്ഥാപനമായി വിഭജിക്കാൻ ഗതാഗത വകുപ്പ്. കൂടുതൽ വരുമാനത്തിനും കൂടുതൽ ബസ് സർവീസുകൾ നടത്തുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം. വിവിധ ജില്ലകളിലെ സർവീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വതന്ത്ര സ്ഥാപനം രൂപീകരിക്കും. നാലാമത്തേതും ദീർഘദൂര സർവീസുകൾക്കു വേണ്ടി തിരുവനന്തപുരത്ത് ആയിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നൽകും. ജീവനക്കാരെ പുനർവിന്യസിക്കും.