മധു വധക്കേസിൽ പ്രതികൾ നൽകിയ ഹർജിയിൽ ഇന്ന് വിധി.
അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജിയിൽ ഇന്ന് വിധി. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജിയില്‍ വിധി പറയുക. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ച് ആണ് വിധി പറയുക. ജാമ്യം റദ്ദാക്കിയ വിചാരണ കോടതി വിധിയ്‌ക്കെതിരെ 12 പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ 16 പ്രതികള്‍ക്കും ഹൈക്കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. ഇവരില്‍ 12 പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു കൂറുമാറ്റിയെന്നാരോപിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയാണ് ജാമ്യം റദ്ദാക്കിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്ന് ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു.