കോട്ടയത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: മൂലവട്ടം പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലത്തിനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിലൂടെ ഫോൺ ചെയ്തു നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ ട്രെയിൻ തട്ടിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. പാക്കിൽ കൊച്ചുപറമ്പിൽ ആനന്ദ് രാജീവ് (ആരോമൽ -17)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം എന്നാണ് സംശയിക്കുന്നത്.
കാരാപ്പുഴ സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിയാണ് ആരോമൽ. ഴീട്ടിലേയ്ക്കു നടക്കുന്നതിനിടെ ഫോൺ ചെയ്യുകയായിരുന്നു. ഫോൺ ചെയ്തു നടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.