വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ
പാലാ :വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ.
കിടങ്ങൂർ ഉത്തമേശ്വരം അമ്പലം ഭാഗത്ത് മൂശാരത്ത് വീട്ടിൽ മുരുകൻ മകൻ അനന്ദു മുരുകൻ (21) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞദിവസം വള്ളിച്ചിറ പൈങ്ങുളം പള്ളിയുടെ സമീപത്ത് വച്ച് പോലീസ് പരിശോധനയ്ക്കിടയിൽ കഞ്ചാവുമായി പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധസ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. പാലാ സ്റ്റേഷൻ എസ്.ഐ. അഭിലാഷ് എം.ഡി, ഷാജി സെബാസ്റ്റ്യൻ, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, അരുൺ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.