തിരുവല്ലയിൽ 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

Spread the love
തിരുവല്ല: പൊടിയാടിയിൽ നിന്ന് മിനി ലോറിയിൽ കടത്തിയ 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പുകയില ഉത്പന്നങ്ങൾ കടത്തിയ വാഹനത്തിന്റെ ഡ്രൈവറും സഹായിയും പിടിയിലായി. മംഗലാപുരം സ്വദേശികളായ റഫീഖ് മുഹമ്മദ് , സിറാജുദീൻ എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് സ്‌കോഡും പുളിക്കീഴ് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *