കാർഷിക കടങ്ങൾ എഴുതി തള്ളണം ആർ.എം.പി.ഐ
കാർഷിക കടങ്ങൾ എഴുതി തള്ളണം ആർ.എം.പി.ഐ
കൊല്ലം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടർന്നു വരുന്ന കർഷക അവഗണനകൾക്കെതിരെ ആർ.എം.പി.ഐ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പാർട്ടി ജില്ലാ പ്രവർത്തകയോഗം അറിയിച്ചു. സ്വാതന്ത്യ ലബ്ധിക്കു ശേഷം അധികാരത്തിൽ വന്ന സർക്കാരുകളിൽ ഏറ്റുവും കർഷകദ്രോഹ നടപടികളെടുത്ത സർക്കാരാണ് മോദിയുടേതന്നും കർഷക വിരുദ്ധ നിലപാടുമായാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്ന തന്നും യോഗം കുറ്റപ്പെടുത്തി. മൂന്ന് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ.എം.പി.ഐ) ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം നെയ്യാറ്റിൻകര ജി.ബാലകൃഷ്ണപിള്ള ഉത്ഘാടനം ചെയ്തു.കരിക്കോട് ദിലീപ് കുമാർ, അമ്പലംകുന്ന് അജയൻ, പാരിപ്പള്ളി നജീബ്, ചെമ്മക്കാട് രാധാകൃഷ്ണൻ ,എം.സുനിൽകുമാർ, ‘വൈ.എബ്രഹാം തോമസ്, ശശികല എസ്.ആശ്രാമം, ഗ്രേസി മാത്യു, സൂസൻ ജോസ്, ലത പി.നായർ, അഷ്ടമുടി സുനിൽ എന്നിവർ പ്രസംഗിച്ചു.