രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലകളിൽ മൈസൂരിലെ ചാമരാജേന്ദ്ര മൃഗശാല.
മൈസൂരു: , മൂന്നാം സ്ഥാനവും വിപുലീകരണത്തിൽ രണ്ടാം സ്ഥാനവും നേടിയതായി മൃഗശാല എക്‌സിക്യൂട്ടീവ് ഡയറക്ടർ അജിത് കുൽക്കർണി പറഞ്ഞു. മൃഗശാലയിൽ 149 ഇനം മൃഗങ്ങളും പക്ഷികളും ഉണ്ട്. മൃഗശാലയ്ക്ക് 157 ഏക്കർ വിസ്തൃതിയുണ്ട്, അതിൽ ഒരു ജലധാര തടാകവും ഉൾപ്പെടുന്നു. മലയാളികളുൾപ്പെടെ പ്രതിവർഷം ലക്ഷക്കണക്കിന് സന്ദർശകരെത്തുന്നയിടമാണ് മൈസൂരു നഗരഹൃദയത്തിൽ 157 ഏക്കറിലെ മൃഗശാല. 1892-ൽ അന്നത്തെ മൈസൂരു രാജാവായിരുന്ന ചാമരാജ വോഡയാർ പത്താമനാണ് ഇത് സ്ഥാപിച്ചത്.
നിലവിൽ മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൃഗശാലയിൽ 1400-ലധികം മൃഗങ്ങളാണുള്ളത്. കൂടാതെ 152 ഇനം പക്ഷികളുമുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ എത്തിച്ച മൃഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. മൃഗശാലയ്ക്ക് അകത്ത് സ്ഥിതിചെയ്യുന്ന കരഞ്ചി തടാകം മറ്റൊരു ആകർഷണകേന്ദ്രമാണ്. ദേശാടനപക്ഷികൾ ഉൾപ്പെടെയുള്ളവയുടെ ആവാസകേന്ദ്രമായ ഇവിടേക്ക് പക്ഷിനിരീക്ഷകരുമെത്താറുണ്ട്. രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100 രൂപയും അഞ്ചുമുതൽ 12 വയസസ്സ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശനനിരക്ക്.
അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മൃഗശാലയും കരഞ്ചി തടാകവും ഒരുമിച്ച് സന്ദർശിക്കാൻ താത്പര്യമുള്ളവർക്ക് അതിനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇതിനായി മുതിർന്നവർക്ക് 130 രൂപയും കുട്ടികൾക്ക് 70 രൂപയും നൽകണം. മികച്ച മൃഗശാലകളുടെ റാങ്ക് പട്ടികയിൽ 80 ശതമാനം മാർക്കാണ് മൈസൂരുവിനു ലഭിച്ചതെന്ന് മൃഗശാല എക്സിക്യുട്ടീവ് ഡയറക്ടർ അജിത് കുൽക്കർണി പറഞ്ഞു. ദേശീയപട്ടികയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ ഡാർജിലിങ് മൃഗശാല ഒന്നാംസ്ഥാനത്തും തമിഴ്‌നാട്ടിലെ വണ്ടല്ലൂർ മൃഗശാല രണ്ടാംസ്ഥാനത്തുമാണ്. ഒമ്പതാംസ്ഥാനത്താണ് ബെംഗളൂരുവിലെ ബന്നാർഘട്ട.