തെരുവുനായയുടെ ആക്രമണമേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിനു അപേക്ഷ സമര്‍പ്പിക്കാം.

Spread the love

കോട്ടയം: തെരുവുനായയുടെ ആക്രമണമേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിനു അപേക്ഷിക്കുന്നതിനായി ജസ്റ്റിസ് എസ്.സിരി ജഗന്‍ കമ്മിറ്റി, ഫസ്റ്റ് ഫ്‌ലോര്‍, ഉപാദ് ബില്‍ഡിംഗ്, പരാമരാ റോഡ്, കൊച്ചി എന്ന വിലാസത്തില്‍ കമ്മീഷന്‍ മുന്‍പാകെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ഇതിന് വേണ്ടിയുള്ള സൗജന്യ നിയമ സേവനത്തിനായി ജില്ലാ നിയമ സേവന അതോറിറ്റിയെയോ താലൂക്ക് നിയമ സേവന കമ്മിറ്റിയെയോ നിയമ സേവന ക്ലിനിക്കിനെയോ സമീപിക്കാവുന്നതാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ 9846700100.

മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും തങ്ങളുടെ പഞ്ചായത്തിലെ / മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ട് ഉടമസ്ഥര്‍ സെപ്റ്റംബര്‍ 30ന് മുന്‍പായി പ്രതിരോധ കുത്തിവയ്‌പെടുക്കണം. കുത്തിവച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്വന്തം പഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍നിന്നു വളര്‍ത്ത് നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ വേണ്ട നടപടി നിര്‍ബന്ധമായും സ്വീകരിക്കണം.

പേവിഷബാധാ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി പരിശീലനം ലഭിച്ച നായ്പിടുത്തക്കാര്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും കോട്ടയം ജില്ലാ കലക്ടര്‍ ഡോ. പികെ ജയശ്രീ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *