സ്വർണ വിലയിൽ വീണ്ടും ഇടിവ്.

Spread the love

തിരുവനന്തപുരം: സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,580 രൂപയായി. ഒരു പവൻ സ്വർണത്തിന് 36,640 രൂപയായി. വെള്ളിയുടെ നിരക്കിൽ മാറ്റമില്ല.

ഇന്നലെ സ്വർണ വിലയിൽ 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 4620 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവന് 36,960 രൂപയുമായിരുന്നു. തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവിലയിൽ ഈ മാസം 14ന് ഇടിവ് രേഖപ്പെടുത്തിയത്. അന്ന് 35 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരുന്നത്.

സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെ കേരളത്തിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവന് 37,400 ഉം ഒരു ഗ്രാമിന് 4675 രൂപ എന്നതായിരുന്നു ഈ ദിവസങ്ങളിലെ നിരക്ക്. സെപ്തംബർ ഒന്നാം തിയ്യതി സ്വർണ്ണം ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില സെപ്തംബർ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കും രേഖപ്പെടുത്തിയിരുന്നു.

ആഗസ്റ്റിൽ കേരളത്തിലെ ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത് ആഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലായിരുന്നു. പവന് 38,520 രൂപയും, ഗ്രാമിന് 4815 രൂപയുമായിരുന്നു നിരക്ക്. ആഗസ്റ്റ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 23, 31 തിയ്യതികളിലായിരുന്നു. ഈ രണ്ടു ദിവസങ്ങളിലും ഒരു പവന് 37,600 രൂപയും, ഒരു ഗ്രാമിന് 4700 രൂപയുമായിരുന്നു നിരക്ക്.

ആഗോളതലത്തിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വർധന. 1703.42 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.1.11 ഡോളറിന്റെ വർധനവാണ് ഈ ലേഖനം തയ്യാറാക്കുമ്പോൾ ഉള്ളത്. യുഎസിലെ പണപ്പെരുപ്പ നിരക്കും, അടുത്തയാഴ്ച യുഎസ് ഫെഡിന്റെ പലിശനിരക്കിൻമേലുള്ള തീരുമാനവും ആഗോള തലത്തിൽ സ്വർണ്ണവിലയെ സ്വാധീനിക്കും.

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.

Leave a Reply

Your email address will not be published. Required fields are marked *