ആഫ്രിക്കൻ രാജ്യമായ നമീബിയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക വിമാനം.
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ നമീബിയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക വിമാനം. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ ചിത്രം പതിപ്പിച്ച വിമാനത്തിലാകും ചീറ്റകളെ ഇന്ത്യയിലെത്തിക്കുക. നമീബിയയിലെ ഇന്ത്യൻ ഹൈകമ്മീഷൻ ഈ വിമാനത്തിന്റെ ചിത്രം പുറത്തുവിട്ടു.
ഇന്ത്യ ഇൻ നമീബിയ എന്ന ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വിമാനത്തിന്റെ ചിത്രം പുറത്തുവിട്ടിട്ടുമുണ്ട്. പുതിയ അതിഥികളെ വരവേൽക്കാൻ ഇന്ത്യ കാത്തിരിക്കുകയാണെന്ന് ചിത്രം റീട്വീറ്റ് ചെയ്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് മറുപടിയും നൽകി. കാലങ്ങൾക്ക് മുൻപ് രാജ്യത്ത് നിന്ന് അപ്രത്യക്ഷമായ ചീറ്റകളുടെ മുരൾച്ച കേൾക്കാൻ ഇന്ത്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
സെപ്റ്റംബർ 17ന് തന്റെ ജന്മദിനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിന് ചീറ്റകളെ കൈമാറും. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് നബീബിയിൽ നിന്ന് എത്തുന്നത്.