എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ അഞ്ച് തെരുവ് നായകളെ അടുത്തടുത്ത് ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ അഞ്ച് തെരുവ് നായകളെ അടുത്തടുത്ത് ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നായ്ക്കളെ വിഷം കൊടുത്തു കൊന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇതിനായി മൃഗസംരക്ഷണ വകുപ്പ് നായ്ക്കളുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി കാക്കനാട്ടെ റീജണൽ ലാബിലേക്ക് കൈമാറും.
കാക്കനാട്ടെ റീജണൽ ലാബിൽ നിന്ന് ലഭിക്കുന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും. നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ആന്തരികാവയവങ്ങളുടെ പരിശോധനയിലൂടെ ഏത് വിഷമാണ് നൽകിയത് എന്ന് തിരിച്ചറിയുന്നതോടെയാണ് മറ്റ് നടപടികളിലേക്ക് കടക്കും.
അഞ്ച് നായകൾ അടുത്തടുത്ത് ചത്തു കിടക്കുകയായിരുന്നു. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായതിന് പിന്നാലെ വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയിലാണ് കണ്ടെത്തിയത്.