സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

Spread the love

തിരുവനതപുരം; സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷത്തിനുള്ളില്‍ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വില കൂടുതലാണെങ്കില്‍ ഗുണ നിലവാരം വര്‍ദ്ധിക്കുമെന്നും, ജനങ്ങള്‍ എല്ലാം റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡുകളെപ്പറ്റി ജനങ്ങള്‍ തിരിച്ചറിയുന്നതു കൊണ്ടാണ് ചെറിയ കാര്യം പോലും വലിയ വാര്‍ത്തകളാകുന്നത്. ഇത്തരം വാര്‍ത്തകള്‍ വരുന്നത് വകുപ്പ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

റോഡുണ്ടാക്കുന്ന മെറ്റീരിയല്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. റോഡിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധചെലുത്തുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് റബ്ബറൈസ്ഡ് റോഡുകള്‍ കുറുച്ചുകൂടി ചെയ്യാന്‍ കഴിഞ്ഞാല്‍ വളരെ നല്ലതാണ്. കേരളത്തിന്റെ സാമ്പത്തിക നില തന്നെ ഇതിലൂടെ വളരും. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കുള്ള കാരണം ചോദിച്ചപ്പോള്‍ മന്ത്രി നല്‍കിയ ഉത്തരം, കേരളത്തിലെ റോഡ് തകരാനുള്ള പ്രധാന കാരണം ഓട ഇല്ലാത്തതുമൂലമെന്നാണ്.

അതേസമയം, സംസ്ഥാനത്തെ റോഡുകളില്‍ അറ്റകുറ്റപ്പണി വരാന്‍ പ്രധാന കാരണം അടിക്കടി മാറുന്ന കാലാവസ്ഥയാണെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. മറ്റൊന്ന് തെറ്റായ പ്രവണതയാണെന്നും മന്ത്രി പറയുന്നു. കാലാവസ്ഥ വ്യതിയാനം റോഡ് തകരാന്‍ കാരണമാകുന്നു. റോഡ് എല്ലാം പൊതുമരാമത്ത് വകുപ്പിന്റേതല്ല. കുണ്ടും കുഴിയുമുള്ള പഞ്ചായത്ത് റോഡിലൂടെ ഇന്നലെ ഒരു പരിപാടിക്ക് കൊണ്ടുപോയി. അത് പൊതുമരാമത്ത് റോഡല്ല. പരിപാലനത്തിന് നേരത്തെ തന്നെ കരാര്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ വലിയ കുഴികളാവുന്നതിന് മുമ്പ് റോഡ് നന്നാക്കാനാവൂ എന്നും റിയാസ് വ്യക്തമാക്കി.

സംസ്ഥാനത്തെ 12,000 കിലോമീറ്റര്‍ റോഡ് റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തി. ഇനിയും ചെയ്യാനുണ്ട്. വെള്ളം പോകാന്‍ വഴിയില്ലാത്തത് പ്രധാന പ്രശ്‌നമാകുന്നു. നിലവിലെ റോഡുകളുടെ നവീകരണം തുടരുകയാണ്. വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി കുഴിച്ചത് കൊണ്ട് 92 റോഡുകള്‍ തകര്‍ന്നു. ഇത് ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ ചെറിയ വിഭാഗം തെറ്റായ പ്രവണത തുടരുന്നുണ്ട്. അത് തിരുത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *