ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം മാറ്റുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണ് മത്സ്യത്തൊഴിലാളി മരിച്ചു.

Spread the love

തിരുവനന്തപുരം: ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം മാറ്റുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണ് മത്സ്യത്തൊഴിലാളിക്ക്‌ ദാരുണാന്ത്യം. ചിറയിൻകീഴ് സ്വദേശി ജോൺസൺ (60) ആണ് മരിച്ചത്. മുതലപ്പൊഴി ഹാർബറിലാണ് സംഭവം.

ഹാർബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടിൽ നിന്ന് കായലിലേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടിൽ നിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി ജോൺസനെ രക്ഷപ്പെടുത്തി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *