പാലക്കാട് വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ 6 മണിക്കൂർ ബസുകൾ കുടുങ്ങി.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ 6 മണിക്കൂർ ബസുകൾ കുടുങ്ങി. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. ബസ് സ്റ്റാന്റിൽ നിന്നും പുറത്തേക്കുള്ള ചാലിൽ സ്ഥാപിച്ച സ്ലാബ് പൊട്ടിയതാണ് കാരണം.
കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുന്നിലുളള റോഡിൽ ഇന്നലെ ചാൽ കുഴിച്ച് പണി നടന്നിരുന്നു. ഇവിടെ സ്ഥാപിച്ച സ്ലാബാണ് പൊട്ടിയത്. ഇതൊടെ 22 ബസുകൾ ബസ് സ്റ്റാന്റിനകത്ത് നിന്നും പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയായി.
വേളാങ്കണ്ണിയിൽ നിന്നും ചേർത്തലയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഡീസലടിക്കനായാണ് വടക്കഞ്ചേരി സ്റ്റാന്റി കയറിയത്. ഈ ബസും ബസ് സ്റ്റാന്റിൽ കുടുങ്ങിയെന്ന് വെഹിക്കിൾ സൂപ്പർവൈസർ പി. ഹരിദാസൻ വ്യക്തമാക്കി.
11 മണിയോടെ ക്വാറി മാലിന്യം കൊണ്ടുവന്ന് ചാൽ തൂർത്തശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. സർവ്വീസുകൾ മുടങ്ങിയത് കെ.എസ്.ആർ.ടി സിയുടെ വരുമാനത്തെ ബാധിക്കുമെന്ന് വേളാങ്കണ്ണി ബസ് ഡ്രൈവർ ഷിബു പറഞ്ഞു.