ആറന്മുള ഉത്രട്ടാതി ജലമേളയിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം വിജയിച്ചു

Spread the love

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം വിജയിച്ചു. മത്സരത്തിൽ യഥാക്രമം കുറിയന്നൂർ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു.

എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ ആവേശകരമായ മത്സരത്തിൽ കുറിയന്നൂരിനെ വള്ളപാടുകൾക്കു പിന്തള്ളിയാണു മല്ലപ്പുഴശേരി വിജയത്തീരം അണിഞ്ഞത്. ബി ബാച്ചിൽ ഇടപ്പാവൂർ ഒന്നാമത് എത്തി. വന്മഴി, ഇടപ്പാവൂർ, പുല്ലുപ്രം എന്നീ പള്ളിയോടങ്ങളാണു ബി ബാച്ച് ഫൈനലിൽ ഏറ്റുമുട്ടിയത്. ലൂസേഴ്‌സ് ഫൈനലിൽ പ്രയാർ, ഇടയാറന്മുള, പുന്നംതോട്ടം, ഇടയാറന്മുള കിഴക്ക് പള്ളിയോടങ്ങൾ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *