ഓണക്കിറ്റ് വിതരണവും മാധ്യമ പ്രവർത്തകരെ ആദരിക്കലും നടന്നു
മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ
ഓണക്കിറ്റ് വിതരണവും
മാധ്യമ പ്രവർത്തകരെ ആദരിക്കലും നടന്നു.
കൊല്ലം:പ്രാദേശിക ചാനൽ പ്രവർത്തകർ ഓൺലൈൻ മാധ്യമപ്രവർത്തകർ എന്നിവരുടെ സ്നേഹ കൂട്ടായ്മയായ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ 10 നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണവും മാധ്യമപ്രവർത്തകരെ ആദരിക്കലും നടന്നു. മീഡിയ ക്ലബ്ബ് രക്ഷാധികാരി മങ്ങാട് സുബിൻ നാരായണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉത്ഘാടനം കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവ്വഹിച്ചു. തുടർന്ന് മീഡിയ ക്ലബ്ബ് പ്രവർത്തകരെ ആദരിച്ചു. ആമ്പാടി സുരേന്ദ്രൻ, പി.ജയചന്ദ്രൻ, കുരീപ്പുഴ ഷാനവാസ്, ബിജു കിഴക്കനേല, കെ.സി. ഷിബു, സജിത്ത് ശിങ്കാരപ്പള്ളി, അഭിലാഷ് ആശ്രാമം, വേണു കുണ്ടറ, സുജിത്ത് സുരേന്ദ്രൻ, സുരേഷ് പുതുവയൽ തുടങ്ങിയവർ സംസാരിച്ചു.