ധാര്‍മികച്യുതിയുടെ ആഗോള തലസ്ഥാനമായി കേരളം മാറുന്നു : അഷ്‌റഫ് കല്‍പറ്റ

Spread the love

ധാര്‍മികച്യുതിയുടെ ആഗോള തലസ്ഥാനമായി കേരളം മാറുന്നു : അഷ്‌റഫ് കല്‍പറ്റ
ഈരാറ്റുപേട്ട: ധാര്‍മികമൂല്യങ്ങളുടെ നിരാസത്തിലൂടെ മൂല്യച്യുതിയുടെ ആഗോള തലസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് ഗ്രന്ഥകാരനും മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയുടെ പ്രിന്‍സിപ്പാളുമായ ഡോ. അഷ്‌റഫ് കല്‍പറ്റ അഭിപ്രായപ്പെട്ടു. ജന്‍ഡര്‍ ന്യൂട്രാലിറ്റി – പതിയിരിക്കുന്ന അപകടങ്ങള്‍ എന്ന വിഷയത്തില്‍ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ഈരാറ്റുപേട്ട മേഖല സ്വഫാ മദ്രസാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസമൂഹം തലമുറകളായി കൈമാറിവരുന്ന സാംസ്‌കാരികവും ജനിതകവുമായ മൂല്യങ്ങളെ തകര്‍ക്കുന്നതിലൂടെ സാമൂഹ്യസുരക്ഷിതത്വമാണ് ഇല്ലാതാകുന്നത്. ലിബറല്‍ കാഴ്ചപ്പാടുകള്‍ അനിയന്ത്രിതമായ ജീവിതാസ്വാദനങ്ങള്‍ക്ക് വഴിതുറക്കും. ലഹരികളുടെ ഉപയോഗം പോലും ഇത്തരം ആശയങ്ങളുടെ പ്രേരണയാലാണുണ്ടാവുന്നത്. ഇത്തരം ആശയധാരകളെ അകറ്റി നിറുത്തപ്പെടേണ്ടത് സാമൂഹ്യ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. വി.പി നാസര്‍ യോഗം ഉത്#ഘാടനം ചെയ്തു. നൈനാര്‍ മസ്ജിദ് ഇമാം അഷ്‌റഫ് മൗലവി, മുഹയിദ്ദീന്‍ ജുമാ മസ്ജിദ് ഇമാം വി.പി സുബൈര്‍ മൗലവി, ഹാരിസ് ഫലാഹി എന്നിവര്‍ സംസാരിച്ചു.ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖലാ പ്രസിഡന്റ് നൗഫല്‍ മൗലവി തലനാടി അധ്യക്ഷത വഹിച്ചു. അര്‍ഷദ് ബദ്രി സ്വാഗതവും നിസാര്‍ മൗലവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *