തിരുവനന്തപുരം കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.
അതിനിടെ ആലുവ നെടുവന്നൂരില്‍ രണ്ട് പേരെ കടിച്ച നായ ചത്തു. നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് തെരുവ് നായയടെ കടിയേറ്റത്. റോഡരികില്‍ കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലില്‍ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവില്‍ വച്ച് തന്നെയാണ് ജോര്‍ജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കല്‍ കോളേജിലും എത്തി വാക്‌സിന്‍ എടുത്തു. ഇവരെ കടിച്ച തെരുവുനായ ആക്രമിച്ച മറ്റു വളര്‍ത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്. തൃത്താല വെള്ളിയാങ്കല്ല് പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരന് പട്ടി കടിയേറ്റു. മണികണ്ഠന്‍ എന്ന ജീവനക്കാരനാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. വിനോദ സഞ്ചരികള്‍ ഉള്ള സമയത്താണ് പട്ടി പാര്‍ക്കിനുള്ളിലേക്ക് കയറിയത്. പാര്‍ക്കിലുള്ളവരുടെ സുരക്ഷയ്ക്ക് ശ്രമിക്കുമ്പോളാണ് മണികണ്ഠന് പട്ടിയുടെ കടിയേറ്റത്.